ആലുവ : ബൈക്ക് പാര്‍ക്ക് ചെയ്യുന്നതുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് സഹോദരനെ വെടിവച്ചു കൊന്നു. എടയപ്പുറം തൈപ്പറമ്പില്‍ വീട്ടില്‍ പോള്‍സണ്‍(41) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ പോള്‍സന്റെ അനിയന് തോമസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഹൈക്കോടതി സെക്ഷന്‍ ഓഫീസറാണ് തോമസ്. ഇരുവരും പിതാവിനൊപ്പം ഒരു വീട്ടിലാണ് താമസിക്കുന്നത്.
ബൈക്ക് പാർക്ക് ചെയ്യുന്നതുമായുണ്ടായ തർക്കത്തെ തുടർന്ന് തോമസിന്റെ ബൈക്ക് രാവിലെ പോൾസൺ അടിച്ചു തകർത്തിരുന്നു. ഇതിനെതിരെ തോമസ് പോലീസിൽ പരാതി നല്‍കിയിരുന്നു.
ഇതേചൊല്ലി ഉണ്ടായ വാക്കുതർക്കത്തിനിടെ എയർഗൺ ഉപയോഗിച്ച് തോമസ്, പോൾസനെ വെടിവെക്കുകയായിരുന്നു. തോമസ് തന്നെയാണ് വിവരം പോലീസിനെ അറിയിച്ചത്.