കൊച്ചി: കുര്‍ബാന തര്‍ക്കത്തില്‍ വിമത വൈദികര്‍ക്ക് അന്ത്യശാസനവുമായി സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റഫേല്‍ തട്ടില്‍. ആരാധനാക്രമം വ്യക്തികളുടെ ഇഷ്ടത്തിനനുസരിച്ച് മാറ്റാനുള്ളതല്ലെന്ന് അദേഹം വ്യക്തമാക്കി. ഒരോ വൈദികര്‍ക്കും തോന്നിയത് പോലെ കുര്‍ബാന ചൊല്ലാന്‍ പറ്റില്ല.സഭയും ആരാധനക്രമവും അനുശാസിക്കുന്ന രീതിയില്‍ തന്നെ കുര്‍ബാന അര്‍പ്പിക്കണമെന്നും അദേഹം നിലപാട് എടുത്തു.
കഴിഞ്ഞ ദിവസം ഏകീകൃതകുര്‍ബാന വിഷയത്തില്‍ രേഖാമൂലം സര്‍ക്കുലര്‍ പുറപ്പെടുവിച്ച് സിറോ മലബാര്‍ സഭ സിനഡ് രംഗത്തെത്തിയിരുന്നു. ഏകീകൃത കുര്‍ബാനയില്‍ മാര്‍പാപ്പയുടെ ഉത്തരവ് നടപ്പാക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. മാര്‍പാപ്പയുടെ വിഡിയോ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കുലര്‍. എറണാകുളം അങ്കമാലി അതിരൂപതയിലെ എല്ലാ പള്ളികളിലും ഏകീകൃത കുര്‍ബാന അര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം.സഭയിലെ എല്ലാ ബിഷപ്പുമാരും ഒപ്പിട്ട സര്‍ക്കുലര്‍ അടുത്ത ഞായറാഴ്ച എല്ലാ പള്ളികളിലും വായിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പ് ചുമതല ഏറ്റശേഷം ഉള്ള ആദ്യ സര്‍ക്കുലര്‍ ആണിത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പിന്‍ഗാമിയായി സിറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പായി മാര്‍ റാഫേല്‍ തട്ടിലിനെ തെരഞ്ഞെടുത്തിരുന്നു.