മലപ്പുറം : നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫുമായി ഉടക്കു തുടർന്ന് പി വി അൻവർ. യുഡിഎഫിൽ അംഗമായി എടുക്കുന്നതിൽ ഉടൻ തീരുമാനമെടുക്കണമെന്ന് തൃണമൂൽ കോൺഗ്രസ് ആവശ്യപ്പെട്ടു. തൃണമൂലിനെ ഘടകകക്ഷി ആക്കിയില്ലെങ്കിൽ പി വി അൻവർ നിലമ്പൂരിൽ മത്സരിക്കുമെന്നും തൃണമൂൽ കോൺഗ്രസ് നേതാവ് ഇ എൻ സുകു പറഞ്ഞു.ഇതു സംബന്ധിച്ച തീരുമാനത്തിന് യുഡിഎഫ് നേതൃത്വത്തിന് രണ്ടു ദിവസത്തെ സമയം നൽകുകയാണ്. അതിനുള്ളിൽ തീരുമാനം യുഡിഎഫ് അറിയിക്കണമെന്നും തൃണമൂൽ കോൺഗ്രസ് നേതൃത്വം അറിയിച്ചു.