യോഗ്യതയില്ലാഞ്ഞിട്ടല്ല, മനസിലെ ജാതിവെറിയും വർണ്ണ വെറിയും കൊണ്ടാണ് കലാമണ്ഡലം സത്യഭാമ ആർ.എൽ.വി രാമകൃഷ്ണനെതിരെ സംസാരിക്കുന്നതെന്ന് അധ്യാപികയും എഴുത്തുകാരിയുമായ അനു പാപ്പച്ചൻ. ജാതിപ്രിവിലേജുകാരുടെ വേദികളോടും അവസരങ്ങളോടും പൊരുതി സ്വന്തം നിലയ്ക്കു മുന്നേറി വരുമ്പോൾ തലയ്ക്കിട്ടു തന്നെ ചവിട്ടിത്താഴ്ത്തുന്ന ഇമ്മാതിരി ഗുരുക്കർക്ക് മുഖ്യവേദികളും പട്ടും പരവതാനിയും വിരിക്കുന്ന ഏർപ്പാടങ്ങ് നിർത്തുകയാണ് വേണ്ടത്. വംശീയധിക്ഷേപത്തിൽ കലാമണ്ഡലം സത്യഭാമ മാപ്പു പറയണമെന്നും ആണ് പാപ്പച്ചൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
പോസ്റ്റ് വായിക്കാം
കലാമണ്ഡലം സത്യഭാമ ഇയാള് ഇയാള് എന്ന് പറയുന്ന രാമകൃഷ്ണൻ തൃപ്പൂണിത്തുറ RLV കോളേജിൽ നിന്ന് മോഹിനിയാട്ടം പഠിച്ച കലാകാരനാണ്.
*എം.ജി യൂണിവേഴ്സിറ്റിയിൽ നിന്ന് MA മോഹിനിയാട്ടം ( ഒന്നാം റാങ്ക് .)
*കേരള കലാമണ്ഡലത്തിൽ നിന്ന് പെർഫോമിങ്ങ് ആർട്സിൽ Mphil ( Top Scorer).
*മോഹിനിയാട്ടത്തിൽ Ph D
*അസിസ്റ്റൻ്റ് പ്രൊഫസറിനുള്ള NET
*ദൂരദർശൻ A graded ആർട്ടിസ്റ്റ്.
* 15 വർഷത്തെ അധ്യാപക പരിചയം.
അപ്പോൾ യോഗ്യതകളില്ലാഞ്ഞിട്ടല്ല.
അതാ സ്ത്രീക്ക് അറിയുകയും ചെയ്യും. വർണ്ണവെറിയും ജാതി വെറിയുമാണ്. കാഴ്ചയിൽ അവർക്കു തോന്നുന്ന അറപ്പും വെറുപ്പും മറ്റൊന്നുമല്ല.
ഇത് ഇന്നും ഇന്നലെയും തുടങ്ങിയ പ്രവണതയുമല്ല. കലാഭവൻ മണിയെയും ഇതേ റേസിസ്റ്റ് മനോഭാവത്തോടെയാണ് സമീപിച്ചിരുന്നത് .
ജാതിപ്രിവിലേജുകാരുടെ വേദികളോടും അവസരങ്ങളോടും പൊരുതി സ്വന്തം നിലയ്ക്കു മുന്നേറി വരുമ്പോൾ തലയ്ക്കിട്ടു തന്നെ ചവിട്ടിത്താഴ്ത്തുന്ന ഇമ്മാതിരി ഗുരുക്കർക്ക് മുഖ്യവേദികളും പട്ടും പരവതാനിയും വിരിക്കുന്ന ഏർപ്പാടങ്ങ് നിർത്തുക. വംശീയധിക്ഷേപത്തിൽ കലാമണ്ഡലം സത്യഭാമ മാപ്പു പറയുക.
ഉചിതമായ നടപടി എടുക്കുക.
ഡോ. RLV രാമകൃഷ്ണനൊപ്പം നില്ക്കുക എന്നാൽ അദ്ദേഹത്തിന് വേദികൾ കൊടുക്കുക എന്നുകൂടിയാണ്..