


കൊച്ചി : എറണാകുളം പെരുമ്പാവൂരിൽ മോഷണക്കുറ്റം ആരോപിച്ച് ഇതര സംസ്ഥാനതൊഴിലാളിയെ ആൾക്കൂട്ടം തല്ലിക്കൊന്നു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ആറു പേരെ കസ്റ്റഡിയിൽ എടുത്തു.
പെരുമ്പാവൂർ മുടിക്കലിലെ ‘എ എം വിനീർ’ എന്ന പ്ലൈവുഡ് സ്ഥാപനത്തിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു ദാരുണമായ ഈ സംഭവം നടന്നത്. തൊഴിലാളികൾ താമസിക്കുന്ന മുറിയിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. പിടിയിലായവരിൽ മൂന്ന് പേർ സഹോദരങ്ങളാണ്. പ്ലൈവുഡ് നിർമാണത്തിന് ഉപയോഗിക്കുന്ന മരക്കഷണങ്ങൾ ഉപയോഗിച്ചാണ് യുവാവിനെ സംഘം ചേർന്ന് ക്രൂരമായി മർദിച്ചത്.