ഹൈദരാബാദ് : സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകളിലെ പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ഉച്ചഭഷണ പദ്ധതി ആരംഭിച്ച് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍. നിലവില്‍ അഞ്ച് മുതല്‍ പത്താം ക്ലാസ് വരെയുള്ള സര്‍ക്കാര്‍ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് സൗജന്യമായി ഉച്ചഭക്ഷണം നല്‍കുന്നത്. ഹയര്‍സെക്കന്‍ഡറിയിലെ 132,000 വിദ്യാര്‍ഥികള്‍ ഇതിന്റെ ഗുണഭോക്താക്കളാകുമെന്നും ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ വ്യക്തമാക്കി.
സംസ്ഥാനത്തെ 475 ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലായി 132,000 വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. ഒന്നാം വര്‍ഷം 72,000 വിദ്യാര്‍ഥികളും രണ്ടാം വര്‍ഷം 62,000 വിദ്യാര്‍ഥികളുമാണ് ഉള്ളത്. 2024-25 സാമ്പത്തിക വര്‍ഷം 27.39 കോടിയും അടുത്ത സാമ്പത്തിക വര്‍ഷം 85.84 കോടിയും ചെലവാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും കുറഞ്ഞ വരുമാനമുള്ള വീടുകളില്‍ നിന്ന് വരുന്നവരാണെന്നും സര്‍ക്കാര്‍ പറയുന്നു.