തിരുവനന്തപുരം: മുതിർന്ന സി.പി.എം നേതാവ് ആനത്തലവട്ടം ആനന്ദന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. ചിറയിൻകീഴിലെ വീട്ടിലുള്ള മൃതദേഹം രാവിലെ എകെജി സെന്ററിൽ പൊതുദർശനത്തിന് വെക്കും. രാവിലെ 11 മണി മുതലായിരിക്കും പൊതു ദർശനം. രണ്ട് മണി മുതൽ സി.ഐ.ടി.യു ഓഫീസിലും പൊതുദർശനമുണ്ടാകും. വൈകുന്നേരം അഞ്ച് മണിക്ക് തൈക്കാട് ശന്തികവാടത്തില് മൃതദേഹം സംസ്കരിക്കും.
വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു ആനത്തലവട്ടം ആനന്ദൻ അന്തരിച്ചത്. 86 വയസായിരുന്നു. സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാവുമാണ്. മൂന്ന് തവണ എം.എൽഎയായിരുന്നു.,കയർ തൊഴിലാളികളെ സംഘടിപ്പിച്ചാണ് ട്രേഡ് യൂണിയൻ നേതൃത്വത്തിലേക്ക് എത്തിയത്.