തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണു. തിരുവനന്തപുരം പാറശാലയില്‍ വീടിനുമുകളില്‍ വീണ മരക്കൊമ്പ് വെട്ടിമാറ്റുന്നതിടെ കാല് വഴുതിവീണ് വയോധികന് മരിച്ചു. ചെറുവാര ബ്രൈറ്റ് നിവാസില്‍ ചന്ദ്രനാണ് (68) മരിച്ചത്.
മറ്റൊരു സംഭവത്തില്‍ വിതുര പൊലിസ് സ്റ്റേഷന് പരിസരത്ത് മരം കടപുഴകിവീണു. സ്റ്റേഷന് പരിസരത്ത് നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് മുകളിലേക്കാണ് മരം വീണത്. അഗ്നിരക്ഷാ സേന എത്തി മരം മുറിച്ചുമാറ്റി. ചാലക്കുടിയില്‍ വീടിന് മുകളിലേക്ക് പ്ലാവ് വീണു. പറമ്പിക്കാടന് ഷെെജുവിന്റെ വീടിന് മുകളിലേക്കാണ് മരം വീണത്. സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ മണ്ണിടിച്ചിലും കടല്‍ക്ഷോഭവും റിപ്പോർട്ട് ചെയ്യുന്നുണ്ട്.