കൊച്ചി: കേരളത്തിലെ ആദ്യ എഐ ഇമേജിംഗ് സംവിധാനമായ ഒപ്റ്റിസ് മൊബൈൽ നെക്സ്റ്റ് അൾട്രിയോൺ 2.0 അവതരിപ്പിച്ച് കൊച്ചി അമൃത ആശുപത്രി.കേരളത്തിലെ ആരോഗ്യ രംഗത്തെ സാങ്കേതികവിദ്യ വളർച്ചയിലെ സുപ്രധാനമായ ഒരു ചുവടുവെപ്പാണ് ഈ സംവിധാനം. കൊറോണറി ബ്ലോക്കുകൾ കൂടുതൽ കൃത്യമായി കണ്ടെത്താനും, കൊറോണറി സ്റ്റെൻറിംഗ് നടപടിക്രമങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും ഡോക്ടർമാരെ സഹായിക്കും.ഹൃദയ സംബന്ധമായ അസുഖങ്ങളുടെ വേഗതയേറിയ രോഗനിർണയത്തിനും, വിശകലനത്തിനും , ഭാവി പ്രശ്നങ്ങൾ മുൻകൂട്ടി കണ്ടെത്താനും ഈ സംവിധാനം പ്രയോജനപ്രദമാകും.
ഏറ്റവും പുതിയ മെഡിക്കൽ സാങ്കേതികവിദ്യകളിലെ നിക്ഷേപത്തിലൂടെ ലോകോത്തര രോഗി പരിചരണം നൽകാനുള്ള അമൃത ഹോസ്പിറ്റലിന്റെ നിരന്തരമായ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ മുന്നേറ്റം. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ ഹൃദയസംബന്ധമായ രോഗനിർണയത്തിൽ സംയോജിപ്പിച്ചുകൊണ്ട് കേരളത്തിലെ ആരോഗ്യസംരക്ഷണ മേഖലയിൽ ഒരു പുതിയ മാതൃക സൃഷ്ടിച്ചിരിക്കുകയാണ് അമൃത ആശുപത്രി