കൊച്ചി: അമൃത ആശുപത്രിയിൽ വിദ്യാർഥിനിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. എമര്‍ജന്‍സി മെഡിസിന് ടെക്നീഷ്യന് ഒരു വര്‍ഷ കോഴ്സ് വിദ്യാര്‍ഥിനിയായ കോതമംഗലം സ്വദേശി മീനു മനോജ്(22) ആണ് മരിച്ചത്.സംഭവത്തില്‍ ദുരൂഹതയില്ലെന്നും ജീവനൊടുക്കിയതാണെന്നും ചേരാനല്ലൂര്‍ പൊലീസ് പറഞ്ഞു.
കഴിഞ്ഞ സെമസ്റ്റര്‍ പരീക്ഷയില്‍ മീനു വിജയിച്ചിരുന്നില്ല. ഇതിന്റെ മനോവിഷമത്തില്‍ ആയിരുന്നു. ആശുപത്രിയിലെ ഹോസ്റ്റലില്‍ മറ്റ് രണ്ടു കുട്ടികള്‍ക്കൊപ്പമാണ് മീനു താമസിച്ചിരുന്നത്.ഇന്നലെ മറ്റ് കുട്ടികൾ പുറത്തുപോയി രാത്രി 9.30 ന് തിരിച്ചെത്തിയപ്പോഴാണ് മീനുവിനെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.