കൊച്ചി: നിർമ്മാതാക്കളുമായുള്ള പ്രശ്നം പരിഹരിക്കുന്നതു വരെ യുവനടൻ ശ്രീനാഥ് ഭാസിക്ക് അംഗത്വം നൽകേണ്ടെന്ന് താരസംഘടനയായ എഎംഎംഎ തീരുമാനിച്ചു. ഇന്നലെ ചേർന്ന നിർവാഹക സമിതി യോഗത്തിലാണ് തീരുമാനം. എഎംഎംഎയുടെ വാർഷിക പൊതുയോഗം കലൂരിലെ ഗോകുലം കൺവെൻഷൻ സെന്ററിൽ ഇന്ന് രാവിലെ 10 ന് ആരംഭിക്കും.
സമീപകാലത്ത് മോശം പെരുമാറ്റത്തിന്റെ പേരില്‍ കേസും ആരോപണങ്ങളും നേരിട്ട ശ്രീനാഥ് ഭാസിയുടെ അംഗത്വ അപേക്ഷയില്‍ ഭിന്നാഭിപ്രായം ഉയര്ന്നതിനാലാലാണ് ഇന്നലെയും തീരുമാനമെടുക്കാതെ പോയത്. ഷെയ്ൻ നിഗവും നിർമ്മാതാക്കളുടെ സംഘടനയും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ ശ്രമം തുടരും. നിഖില വിമൽ ഉൾപ്പെടെ ഏഴു പേർക്ക് അംഗത്വം നൽകാനും തീരുമാനിച്ചു.
യുവ നടന്മാരുടെ മോശം പെരുമാറ്റം, സിനിമ ഷൂട്ടിംഗ് സെറ്റുകളിലെ ലഹരി ഉപയോഗം തുടങ്ങിയ വിവാദങ്ങള്‍ക്കിടെയാണ് ജനറൽ ബോഡി നടക്കുന്നത്. അമിതമായ ലഹരി ഉപയോഗത്തെത്തുടര്‍ന്ന് ഒരു നടന്റെ പല്ല് പൊടിഞ്ഞുതുടങ്ങിയെന്നും തന്റെ മകന് ഓഫര്‍ വന്നെങ്കിലും അഭിനയിക്കാന്‍ വിടാന്‍ ഭയമാണെന്നും അമ്മ എക്സിക്യൂട്ടീവ് അംഗംകൂടിയായ ടിനി ടോമിന്റെ വെളിപ്പെടുത്തലില്‍ സംഘടന നേതൃത്വത്തിനെതിരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ കാര്യവും ഇന്ന് ചര്‍ച്ചയാകും.
ഷൂട്ടിംഗ് സെറ്റിലെ പോലീസ് പരിശോധന സംബന്ധിച്ചും താരങ്ങള്‍ക്കിടയില്‍ ഭിന്നാഭിപ്രായം ഉയര്‍ന്നിരുന്നു. ഈ വിഷയത്തിലും നേതൃത്വം ഇന്ന് അഭിപ്രായം തേടും.