ന്യൂഡല്‍ഹി : പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധവുമായി സസ്പെന്‍ഷനിലായ എംപിമാര്‍. പ്ലക്കാര്‍ഡ് ഉയര്‍ത്തിപ്പിടിച്ചും അമിത്ഷാ രാജിവയ്ക്കണ മുദ്രാവാക്യം വിളിച്ചും ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ എംപിമാര്‍ പ്രതിഷേധിച്ചു.
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ പടിക്കെട്ടില്‍ കുത്തിയിരുന്നും എംപിമാര്‍ പ്രതിഷേധിക്കുകയാണ്.
പാര്‍ലമെന്റിലെ സുരക്ഷാവീഴ്ച ഉന്നയിച്ച് സഭയിൽ പ്രതിഷേധിച്ചതിനാണ് എംപിമാർക്കെതിരേ നടപടിയെടുത്തത്. 79 എംപിമാരെയാണ് തിങ്കളാഴ്ച മാതം ഇരുസഭകളിലും നിന്ന് സസ്പെന്‍ഡ് ചെയ്തത്.
ആകെ 134 പ്രതിപക്ഷ എംപിമാരാണ് ലോക്സഭയിലുള്ളത്. ഇതില്‍ 46 പേര് നിലവില്‍ സസ്പെന്‍ഷനിലാണ്. 94 പ്രതിപക്ഷ എംപിമാരാണ് രാജ്യസഭയിലുള്ളത്. ഇതില്‍ 46 പേര് നിലവില്‍ സസ്പെന്‍ഷനിലാണ്.