മുംബൈ : രാഹുലിന്റെ നാലു തലമുറ കഴിഞ്ഞാലും മുസ്ലീങ്ങൾക്ക് പട്ടിക ജാതി, പട്ടികവർഗ, ഒബിസി സംവരണം ലഭിക്കില്ലെന്ന് കേന്ദ്ര മന്ത്രി അമിത്ഷാ. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് അമിത് ഷായുടെ പ്രതികരണം.
മുസ്ലീങ്ങള്‍ക്ക് സംവരണം നല്കേണ്ടിവന്നാല് എസ്സി, എസ്ടി, ഒബിസി വിഭാഗങ്ങളുടെ സംവരണം വെട്ടിക്കുറയ്ക്കേണ്ടിവരും. ‘രാഹുല്‍ ബാബ, നിങ്ങളുടെ നാല് തലമുറ വന്നാലും എസ്സി, എസ്ടി, ഒബിസി വിഭാഗങ്ങള്‍ക്കുള്ള സംവരണം വെട്ടിക്കുറച്ച് മുസ്ലീങ്ങള്‍ക്ക് നല്കാന് കഴിയില്ല’ അമിത് ഷാ പറഞ്ഞു. മാത്രമല്ല ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കാനുള്ള കോൺഗ്രസ് ശ്രമങ്ങളെയും അമിത് ഷാ പരിഹസിച്ചു.