അഹമ്മദാബാദ്: ബിപോര്‍ജോയ് ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടമുണ്ടായ ഗുജറാത്തിലെ കച്ചില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യോമനിരീക്ഷണം നടത്തി. പരിക്കേറ്റവര്‍ ചികിത്സയില്‍ കഴിയുന്ന മാണ്ഡ്വി സിവില്‍ ആശുപത്രിയിലും അമിത്ഷാ സന്ദര്‍ശനം നടത്തി. സംസ്ഥാനത്തെ സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം വൈകിട്ട് അഞ്ചിന് അമിത്ഷാ മാധ്യമങ്ങളെ കാണും.