തൃശൂര്‍: എറവൂരില്‍ ആംബുലന്‍സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം രണ്ടായി. അപകടത്തില്‍ പരിക്കേറ്റ മൂന്നു വയസുകാരന് അദ്രിനാഥാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ് ചികിത്സയിലിരിക്കേയാണ് മരണം.
തൃശൂര്‍ വാടാനപ്പിള്ളി സംസ്ഥാന പാതയില്‍ എറവ് കപ്പല്‍ പള്ളിയ്ക്ക് സമീപം ഇന്ന് പുലര്‍ച്ചെയാണ് അപകടം. പടിയൂര്‍ എടതിരിഞ്ഞി സ്വദേശിയും ഓട്ടോ ഡ്രൈവറും കുട്ടിയുടെ പിതാവുമായ ജിത്തു അപകടത്തെ തുടര്‍ന്ന് സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചിരുന്നു. ഓട്ടോയിലുണ്ടായിരുന്ന ജിത്തു ഭാര്യ നീതു, നീതുവിന്റെ പിതാവ് ചിറ്റൂര്‍ വീട്ടില്‍ കണ്ണന് എന്നിവര്‍ ചികിത്സയിലാണ്.