ആലുവ: ആലുവയിൽ ഒൻപതുവയസ്സുകാരിയെ പീഡിപ്പിച്ച പ്രതി ക്രിസ്റ്റൽ രാജിനെ പ്രാഥമിക ചോദ്യം ചെയ്യൽ പൂർത്തിയായി.. ക്രിസ്റ്റൽ രാജ് സ്ഥിരം കുറ്റവാളിയാണെന്ന് അന്വേഷസംഘം പറഞ്ഞു. 2017 ൽ മാനസികാസ്വാസ്ഥ്യമുള്ള 55 കാരിയെ പീഡിപ്പിച്ചതിനു പാറശാല പൊലീസ് രജിസ്റ്റർ ചെയ്ത കേസിലും ഇയാൾ പ്രതിയാണ്.
ഒന്നരവർഷം മുമ്പാണ് ക്രിസ്റ്റൽരാജ് ആലുവയിലേക്ക് എത്തിയത്. ഇയാൾക്കെതിരെ പത്തോളം കേസുകൾ ഉണ്ട്. കൂടുതൽ മൊബൈൽ മോഷണ കേസുകളാണ്. ഇന്നലെ പുലർച്ചയാണ് മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന ഒൻപതുവയസ്സുകാരിയെ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ഇതിന് പിന്നാലെ കടന്നു കളഞ്ഞ പ്രതിയായ ക്രിസ്റ്റൽരാജിനെ വൈകിട്ട് ആലുവയിലെ മാർത്താണ്ഡവർമ്മ പാലത്തിനടിയിൽ വച്ചാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
പൊലീസ് സംഘത്തെ കണ്ട് പുഴയിലേക്ക് ചാടിയ പ്രതിയെ പിന്തുടർന്ന് പിടിക്കുകയായിരുന്നു. തുടർന്ന് ഇയാളെ രഹസ്യ കേന്ദ്രത്തിൽ എത്തിച്ച ചോദ്യം ചെയ്തു. പെൺകുട്ടിക്കൊപ്പം പ്രതിയെ കണ്ടെന്ന സാക്ഷി മൊഴികളും സിസിടിവി ദൃശ്യങ്ങളുമാണ് പ്രതിയെ പിടികൂടുന്നതിൽ നിർണായകമായത്.