പാലക്കാട് : ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് കള്ളപ്പണം എത്തിച്ചെന്ന സിപിഎമ്മിന്റെ ആരോപണത്തിൽ പോലീസ് തുടർ നടപടി സ്വീകരിക്കും. നിയമോപദേശം തേടിയ ശേഷമായിരിക്കും കേസെടുക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കുക.
കെപിഎം ഹോട്ടലിൽ കെഎസ്യു നേതാവ് ഫെന്നി നൈനാൻ നീല ട്രോളി ബാഗുമായി നടന്ന് പോകുന്ന സിസിടിവി ദൃശ്യങ്ങൾ സിപിഎം പുറത്തുവിട്ടിരുന്നു. ഹോട്ടലിലെ ചൊവ്വാഴ്ചത്തെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.
കള്ളപ്പണം കൊണ്ടുവന്നുവെന്ന ആരോപണം തെളിയിക്കാൻ തെളിവുകൾ പുറത്തുവിടുമെന്ന് നേരത്തെ സിപിഎം പറഞ്ഞിരുന്നു. എന്നാൽ ബാഗിൽ പണമാണോയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.