ന്യൂഡൽഹി: ഗ്യാൻവാപി പള്ളിയിൽ ഹിന്ദു വിഭാഗത്തിന് പൂജയ്ക്ക് അനുമതി നൽകിയ വിധി സ്റ്റേ നൽകാൻ അലഹബാദ് ഹൈക്കോടതി വിസമ്മതിച്ചു. ക്രമസമാധാന പാലനം ഉറപ്പാക്കാൻ ഉത്തർപ്രദേശ് സർക്കാരിന് നിർദ്ദേശം. ഫെബ്രുവരി ആറിന് പുതുക്കിയ ഹർജി സമർപ്പിക്കാൻ ഹർജിക്കാരായ പള്ളി അധികൃതർക്ക് കോടതി നിർദേശം നൽകി.
പൂജക്ക് അനുമതി നൽകിയുള്ള കോടതി ഉത്തരവ് വന്ന് മണിക്കൂറുകൾക്കകം ‘വ്യാസ് കാ തെഹ്ഖാന’ എന്നറിയപ്പെടുന്ന നിലവറയിൽ പൂജയും പ്രസാദ വിതരണവും ആരംഭിച്ചിരുന്നു. 1993ൽ അടച്ചുപൂട്ടി മുദ്രവെച്ച തെക്കുഭാഗത്തെ നിലവറ ഒരാഴ്ചക്കകം തുറന്നുകൊടുത്ത് പൂജക്ക് സൗകര്യങ്ങളൊരുക്കാനാണ് വാരാണസി ജില്ല കോടതി വിധിച്ചത്. വാരണാസിയിലെ വേദവ്യാസപീഠ ക്ഷേത്രത്തിലെ മുഖ്യ പൂജാരിയായ ശൈലേന്ദ്ര കുമാര്‍ പാഠക് വ്യാസ് നല്കിയ ഹർജിയിലാണ് അനുമതി ലഭിച്ചത്.