കോഴിക്കോട് : നിപ വൈറസ് ബാധയെത്തുടർന്ന് മലപ്പുറം ജില്ലയിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്.
മഞ്ചേരി മേഖലയിൽ ഒരു വ്യക്തിക്ക് നിപ രോഗലക്ഷണങ്ങൾ കണ്ടതോടെയാണ് ജാഗ്രതാ നടപടികൾ സ്വീകരിച്ചത്. ഈ രോഗിയുടെ സ്രവ സാംപിളുകൾ പരിശോധനയ്ക്കായി പുനെ വൈറോളജി ലാബിലേക്ക് അയച്ചു. നേരത്തെ പുറത്തിറക്കിയ സമ്പർക്കപ്പട്ടികയിൽ ഈ വ്യക്തി ഉൾപ്പെട്ടിട്ടില്ല എന്ന് അധികൃതർ അറിയിച്ചു.
ഇതിനിടെ, കോഴിക്കോട് ജാനകിക്കാട് മേഖലയിൽ കാട്ടുപന്നിയുടെ ജഡം കണ്ടെത്തി. നിപ ജാഗ്രത തുടരുന്നതിനാൽ ജനം ആശങ്കയിലാണ്.