അല്‍ നസര്‍ താരങ്ങള്‍ പെനാല്‍റ്റി പാഴാക്കാന്‍ മത്സരിച്ചപ്പോള്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോയുടെ അല്‍ നസ്ര് എഎഫ്സി ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ പുറത്തായി. അല്‍ ഐന്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് (3-1) അല്‍ നസ്റിനെ തോല്‍പ്പിച്ചത്. ഇരുപാദങ്ങളിലുമായി 4-4ന് സമനിലയിലായതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ആദ്യ പാദത്തില്‍ ഒരു ഗോളിന് അല്‍ ഐന്‍ വിജയിച്ചെങ്കിലും രണ്ടാം പാദത്തില്‍ 4-3ന് അല്‍ നസര്‍ മുന്നിലെത്തിയതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
അല്‍ നസ്റിനായി കിക്കെടുത്ത ബ്രോസോവിച്ച്, അലക്സ് ടെല്ലസ്, ഒട്ടാവിയോ എന്നിവര്‍ക്ക് പിഴച്ചപ്പോള്‍ ക്രിസ്റ്റിയാനോ മാത്രമാണ് ലക്ഷ്യം കണ്ടത്. അല്‍ ഐന്റെ മൂന്ന് ഷോട്ടും ഗോളായി. എക്സ്ട്രാ ടൈമിലെ 118ാം മിനുട്ടില്‍ ക്രിസ്റ്റിയാനോ നേടിയ ഗോളാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലെത്തിച്ചത്. സൗദി പ്രോ ലീഗില്‍ രണ്ടാം സ്ഥാനത്തുള്ള അല്‍ നസറിന് ഇനി കാര്യമായ കിരീട പ്രതീക്ഷകളില്ല.