പത്തനംതിട്ട : നിയമനക്കോഴ കേസിലെ മുഖ്യപ്രതി അഖില്‍ സജീവിനെ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡിയില്‍ വിട്ടത്. പത്തനംതിട്ട സിഐടിയു ഓഫീസില്‍നിന്ന് പണം തട്ടിയ കേസിലാണ് നടപടി.
മൂന്നര ലക്ഷം രൂപയുടെ മാത്രം തട്ടിപ്പാണിതെന്നും ഇതില്‍ അന്വേഷണം ആവശ്യമില്ലെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. എന്നാല്‍ സംസ്ഥാനത്ത് പത്തിലധികം തട്ടിപ്പ് കേസുകളില്‍ പ്രതിയാണ് അഖില്‍ സജീവ്. അതുകൊണ്ട് ഇതുസംബന്ധിച്ച് വിശദമായ പരിശോധന വേണമെന്ന പ്രോസിക്യൂഷന് വാദം കോടതി അംഗീകരിച്ചു.
സിഐടിയു തട്ടിപ്പിലെ തെളിവെടുപ്പിന് ശേഷം പ്രതിയെ കന്റോണ്‍മെന്റ് പോലീസിന് കൈമാറും. കന്റോണ്‍മെന്റ് പോലീസ് കസ്റ്റഡിയില്‍ വാങ്ങിയ ശേഷമാകും നിയമനക്കോഴ കേസില്‍ അഖില്‍ സജീവിനെ ചോദ്യം ചെയ്യുക.