തിരുവനന്തപുരം : രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കരുതെന്ന സിപിഐ നിലപാട് തള്ളി സിപിഎം. അത്തരത്തിലൊരു നിലപാട് സിപിഐഎമ്മിനില്ലെന്ന് പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലന് പറഞ്ഞു.
ഓരോ മണ്ഡലത്തിലും ആര് മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് അതത് പാര്‍ട്ടികളാണെന്നും അദ്ദേഹം പ്രതികരിച്ചു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതില്‍ സിപിഐ നേരത്തേ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ഇക്കാര്യം കഴിഞ്ഞ ദിവസം പാര്‍ട്ടി ദേശീയ എക്സിക്യൂട്ടീവില്‍ ഉയര്‍ന്നിരുന്നു.
ഇന്ത്യ മുന്നണി ഒന്നിച്ചു നില്ക്കുമ്പോള് അതിന്റെ നേതാവായ രാഹുല്‍ സഖ്യകക്ഷിയായ സിപിഐക്കെതിരെ മല്‍സരിക്കരുതെന്ന ആവശ്യം ഉയര്‍ത്തിയത് പി.സന്തോഷ് കുമാര്‍ എംപിയാണ്. ബിജെപിക്കെതിരെ രാഹുല്‍ മറ്റൊരു സംസ്ഥാനത്ത് മല്‍സരിച്ച് വിജയിക്കണമെന്നും എംപി ആവശ്യപ്പെട്ടിരുന്നു.