തിരുവനന്തപുരം: പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ ലഭിച്ചത് പ്രതീക്ഷിച്ച മുന്നേറ്റമാണെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. പുതുപ്പള്ളിക്കാര്‍ക്ക് ഉമ്മന്‍ ചാണ്ടിയോടുള്ള വൈകാരിക ബന്ധത്തിന്റെ തെളിവാണ് വിജയമെന്നും അദ്ദേഹം പറഞ്ഞു.പുതുപ്പള്ളിയിലെ വോട്ടെണ്ണി കഴിയുമ്പോള്‍ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം കേള്‍ക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയവര്‍ ഞെട്ടി വിറയ്ക്കും അവര്‍ക്ക് ബോധക്കേടുണ്ടാകുമെന്ന് ഞാന്‍ പറഞ്ഞിരുന്നു.1962 മുതല്‍ ഞാന്‍ ഉമ്മന്‍ ചാണ്ടിയോടൊപ്പം പുതുപ്പള്ളിയില്‍ പോയി തുടങ്ങിയതാണ്. പുതുപ്പള്ളിക്കാര്‍ക്ക് ഉമ്മന്‍ ചാണ്ടിയോടുള്ള സ്നേഹം എനിക്കറിയാം. അവരുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിനെ എത്ര പൈശാചികമായിട്ടാണ് ചിലര്‍ ആക്രമിച്ചത്. അത് പുതുപ്പള്ളിക്കാര്‍ കണ്ടതാണ്. ഉമ്മന്‍ ചാണ്ടിയോട് കൊടും ക്രൂരത കാണിച്ചവര്‍ക്ക് പുതുപ്പള്ളിയിലെ ജനകീയ കോടതി കൊടുത്ത കടുത്ത ശിക്ഷയാണ് ചാണ്ടി ഉമ്മന്റെ വിജയം, ആന്റണി പറഞ്ഞു.