തിരുവന്തപുരം : എഡിജിപി എം.ആർ. അജിത് കുമാർ ആരംഭിച്ച സമാന്തര ഇന്റലിജൻസ് പിരിച്ചുവിട്ടു. എഡിജിപി മനോജ് എബ്രഹാമിന്റേതാണ് നടപടി.
40 ഉദ്യോഗസ്ഥരോട് മാതൃയൂണിറ്റിലേക്ക് മടങ്ങാനും നിർദേശം നൽകിയിട്ടുണ്ട്.
സംസ്ഥാന, ജില്ലാ സ്പെഷൽ ബ്രാഞ്ചുകൾ ഉള്ളപ്പോഴാണ് പ്രത്യേക സംവിധാനം ഉണ്ടാക്കിയത്. ഡിജിപി അറിയാതെ ആണ് പ്രത്യേക സംവിധാനം ഉണ്ടാക്കിയത്.