മാനന്തവാടി : കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായ പനച്ചിയിൽ അജീഷിന്റെ സംസ്കാരം ഇന്ന് നടക്കും. വൈകിട്ട് മൂന്ന് മണിക്ക് പടമല അൽഫോൻസാ ദേവാലയ സെമിത്തേരിയിലാണ് മൃതദേഹം സംസ്കാരിക്കുക. ഇന്നലെ രാത്രി എട്ടരയോടെ പോസ്റ്റ്മോർട്ടം നടപടികൾ പൂര്‍ത്തിയാക്കിയിരുന്നു. ശേഷം 10 മണിയോടെ മൃതദേഹം വീട്ടിൽ എത്തിച്ചു. ഇന്ന് 2 മണിവരെ വീട്ടിൽ പൊതുദർശനം ഉണ്ടാകും.