ന്യൂഡൽഹി : വായു മലിനീകരണം രൂക്ഷമായി സാഹചര്യത്തിൽ രാജ്യ തലസ്ഥാനത്ത് രണ്ട് ദിവസം സ്കൂളുകൾക്ക് അവധി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളാണ് എക്സിലൂടെ (ട്വിറ്റർ) ഇക്കാര്യം അറിയിച്ചത്.
മലിനീകരണ തോത് ഉയർന്ന സാഹചര്യത്തിൽ ഡൽഹിയിലെ എല്ലാ സർക്കാർ, സ്വകാര്യ പ്രൈമറി സ്കൂളുകൾക്കു അടുത്ത രണ്ട് ദിവസം അവധിയായിരിക്കും- അദ്ദേഹം ട്വീറ്റിൽ വ്യക്തമാക്കി.