ചെന്നൈ: മലേഷ്യയിലെ വിമാനക്കമ്പനിയായ എയര്‍ ഏഷ്യ ഇന്ത്യയിലേക്കുള്ള റൂട്ട് മാപ്പില്‍ ആറ് നഗരങ്ങളെ കൂടി ഉള്‍പ്പെടുത്തി. ഏഷ്യയിലെ ബിസിനസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. നിലവില്‍ 14 നഗരങ്ങളെ കണക്ട് ചെയ്ത് സര്‍വീസ് നടത്തുന്നുണ്ട്. ഇതിലേക്കാണ് കോഴിക്കോട് വിമാനത്താവളത്തേയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജയ്പൂര്‍, വിശാഖപട്ടണം, അഹമ്മദാബാദ്, പാറ്റ്ന, ഔറങ്കബാദ് തുടങ്ങിയവയാണ് മറ്റ് നഗരങ്ങള്‍. ആറ് നഗരങ്ങള്‍ക്ക് പുറമെ തിരുവനന്തപുരം, മധുരൈ, പുനെ, റാഞ്ചി എന്നിവടങ്ങളെ ബന്ധപ്പെടുത്തിയുള്ള സര്‍വീസും പരിഗണനയിലുണ്ട്.