ന്യൂഡല്‍ഹി: ‘ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കുന്നത് മുസ്ളീങ്ങളാണെന്ന് പ്രധാനമന്ത്രിക്ക് മറുപടിയുമായി അസാസുദ്ദീന്‍ ഒവൈസി. രാജസ്ഥാനിലെ ബന്‍സ്വാരയില്‍ പ്രധാനമന്ത്രി നടത്തിയ വിവാദപ്രസംഗത്തിന് ഹൈദരാബാദിലാണ് ഒവൈസി മറുപടി നല്‍കിയത്. പ്രധാനമന്ത്രിക്ക് ഒരു ഗ്യാരന്റി മാത്രമേയുള്ളൂ അത് ദളിതരെയും മുസ്ളീങ്ങളെയും വെറുക്കുക എന്നതാണെന്നും പറഞ്ഞു. ഞായറാഴ്ച ഹൈദരാബാദില്‍ നടന്ന ഒരു റാലിയില്‍ സംസാരിക്കുകയായിരുന്നു ഒവൈസി.
രാജ്യത്തിന്റെ സമ്പത്ത് കുടിയേറിയറിയവര്ക്കും കൂടുതല്‍ കുട്ടികളെ ഉണ്ടാക്കുന്നവര്‍ക്കും നല്‍കാനാണ് കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നത് എന്ന് നേരത്തേ രാജസ്ഥാനില്‍ നടത്തിയ ബിജെപി റാലിയില്‍ നടത്തിയ പ്രധാനമന്ത്രിയുടെ വിവാദപ്രസംഗത്തിനാണ് ഒവൈസി മറുപടി നല്‍കിയത്. പ്രധാനമന്ത്രി പേടിക്കേണ്ട.
മുസ്ലീങ്ങളാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത്’ എന്ന് അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു. പ്രധാനമന്ത്രിക്ക് ഒരു ഉറപ്പ് മാത്രമേയുള്ളൂ… ദളിതരെയും മുസ്ലീങ്ങളെയും വെറുക്കുക. എന്നതാണെന്നും
പറഞ്ഞു.”മുസ്ലിംകള് കൂടുതല്‍ കുട്ടികളെ ഉല്‍പ്പാദിപ്പിക്കുമെന്ന് നിങ്ങള്‍ എന്തിനാണ് ഭയപ്പെടുത്തുന്നത്? മോദി സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം മുസ്ലിംകള്‍ക്കിടയിലെ ജനസംഖ്യാ വളര്‍ച്ചയും പ്രത്യുല്പാദനശേഷിയും
കുറഞ്ഞു. മുസ്ലീങ്ങളാണ് ഏറ്റവും കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത്, ഇത് പറയാന്‍ എനിക്ക് നാണമില്ല…
മുസ്ലിംകള് ഭൂരിപക്ഷ സമുദായമായി മാറുമെന്ന് നരേന്ദ്രമോദി ഹിന്ദുക്കളില്‍ ഭയം വളര്‍ത്തുകയാണ്. എത്രനാള്‍ നിങ്ങള്‍ ഭയപ്പെടുത്തും? ഞങ്ങളുടെ മതം വ്യത്യസ്തമാണ്, പക്ഷേ ഞങ്ങള്‍ ഈ രാജ്യത്തിന്റേതാണ്.” അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി മോദി ഭയം ജനിപ്പിക്കുകയാണെന്ന് ആരോപിച്ച ഒവൈസി, 2002 മുതൽ മുസ്ലീം-ദലിത് വിദ്വേഷം പ്രചരിപ്പിക്കുകയാണെന്നും എന്നും ആരോപിച്ചു.“എല്ലാ പത്രങ്ങളും മോദി കി ഗ്യാരണ്ടി എഴുതുന്നു. ദലിതുകളോടും മുസ്ലീങ്ങളോടും ഉള്ള വെറുപ്പാണ് മോദി കി ഗ്യാരണ്ടി. എത്രനാൾ നിങ്ങൾ ഈ വിദ്വേഷം പരത്തുന്നത് തുടരും? ഞങ്ങളുടെ വിശ്വാസവും മതവും വ്യത്യസ്തമാണ്, എന്നാൽ ഞങ്ങളും ഈ രാജ്യത്തെ പൗരന്മാരാണ്.” ഒവൈസി പറഞ്ഞു.“ഞാൻ മോദിയുടെ പ്രസംഗം ടിവിയിൽ കാണുകയായിരുന്നു. ആളുകൾ ആ സംസാരം എന്നെ കാണിച്ചു. ഞാൻ അവരോട് ചോദിച്ചു, നിങ്ങൾ എന്തിനാണ് ആശ്ചര്യപ്പെടുന്നത് ഇതാണ് മോദിയുടെ യഥാർത്ഥ മുഖം.” ഒവൈസി കുറ്റപ്പെടുത്തി.
അതേസമയം ഇതില്‍ ബിജെപിയോ പ്രധാനമന്ത്രിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.തന്റെ പിതാവ്
സലാഹുദ്ദീന് ഒവൈസി കോണ്‍ഗ്രസില്‍ നിന്ന് വിജയിച്ച 1984 മുതല്‍ തന്റെ കുടുംബത്തിന്റെ കോട്ടയായ ഹൈദരാബാദ് ലോക്സഭാ സീറ്റിലാണ് എഐഎംഐഎം തലവന്‍ മത്സരിക്കുന്നത്. 2019-ല്‍ അദ്ദേഹം 60 ശതമാനത്തിലധികം വോട്ടുകള്‍ നേടിയെങ്കിലും ഇത്തവണ ശക്തമായ പരീക്ഷണം നേരിടേണ്ടിവരും. ഹൈദരാബാദ്
തെലങ്കാനയിലും ആന്ധ്രാപ്രദേശിലുമായി മെയ് 13 ന് വോട്ടെടുപ്പ് നടക്കും. “അധികാരത്തിലെത്തിയാൽ കോൺഗ്രസ് രാജ്യത്തിൻ്റെ സമ്പത്ത് ‘കൂടുതൽ കുട്ടികളുള്ളവർക്ക്’ വിതരണം ചെയ്യുമെന്ന് രാജസ്ഥാനിൽ കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി മോദി ആരോപിച്ചിരുന്നു. ഈ പരാമർശം വൻ വിവാദത്തിന് വഴിവെച്ചു. ഇതേത്തുടർന്നാണ് പ്രധാനമന്ത്രിക്കെതിരെ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുകയും ബിജെപിക്ക് നോട്ടീസ് നൽകുകയും ചെയ്തത്.