ന്യൂഡൽഹി: തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി കോൺഗ്രസ് പ്രവർത്തകസമിതി യോഗം ഇന്ന് ഡൽഹിയിൽ ചേരും. ജാതി സെൻസസ് തെരഞ്ഞെടുപ്പിൽ മുഖ്യ അജണ്ടയാക്കാനാണ് പാർട്ടി തീരുമാനം. ഛത്തീസ്ഗഡിലും, അധികാരത്തിലെത്തിയാൽ മധ്യപ്രദേശിലും ജാതി സർവേ നടത്തുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പ്രഖ്യാപിച്ചു കഴിഞ്ഞു. രാജസ്ഥാനിൽ ജാതി സർവേക്ക് ഉത്തരവും ഇറങ്ങി.മധ്യപ്രദേശിൽ ബി.ജെ.പിയും കോൺഗ്രസും നേർക്കുനേരാണ് മത്സരം. കർണാടക മോഡൽ സൗജന്യ പദ്ധതികൾ പ്രഖ്യാപിച്ചതും സംസ്ഥാനത്തെ ഭരണവിരുദ്ധ തരംഗം ഉപയോഗപ്പെടുത്തിയും സ്ഥിതിഗതികൾ അനുകൂലമാക്കാമെന്നാണ് കോൺഗ്രസ് കരുതുന്നത്.