തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ കെ.പി.സി.സി പ്രസിഡന്റായ കെ. സുധാകരൻ തന്നെ മത്സരിക്കും. എ.ഐ.സി.സി നിർദേശപ്രകാരമാണ് സുധാകരൻ മത്സരിക്കുന്നത്. കെ.പി.സി.സി പ്രസിഡന്റായതിനാൽ ഇത്തവണ മത്സരത്തിനില്ല എന്ന നിലപാടാണ് സുധാകരൻ തുടക്കം മുതൽ സ്വീകരിച്ചിരുന്നത്.
എന്നാൽ വിജയസാധ്യത പരിഗണിച്ച് സുധാകരൻ തന്നെ മത്സരിക്കണമെന്നാണ് എ.ഐ.സി.സിയുടെ മുതിർന്ന നേതാക്കൾ നിർദേശിച്ചിരിക്കുന്നത്. സുധാകരൻ ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്നതാണ് ഇനി പ്രധാനം. നാളെ കൊല്ലത്ത് ചേരുന്ന തെരഞ്ഞെടുപ്പ് സ്ക്രീനിങ് കമ്മിറ്റി യോഗത്തിലാണ് വിഷയത്തിൽ അന്തിമ തീരുമാനമുണ്ടാവുക. ജില്ലാ സെക്രട്ടറി എം.വി ജയരാജനാണ് കണ്ണൂരിലെ എൽ.ഡി.എഫ് സ്ഥാനാർഥി.