


തിരുവനന്തപുരം : പുതിയ കെപിസിസി പ്രസിഡന്റിനെ ഉടൻ കണ്ടെത്തും. പ്രാഥമിക ചർച്ച തുടങ്ങാൻ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിക്ക് ഹൈക്കമാൻഡ് നിർദേശം നൽകി.
എം.എം. ഹസൻ, ജോസഫ് വാഴയ്ക്കൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, ബെന്നി ബഹന്നാൻ, ഷാഫി പറമ്പിൽ, കെ.സി. ജോസഫ്, മാത്യു കുഴൽനാടൻ, ആന്റോ ആന്റണി, അടൂർ പ്രകാശ്, എന്നിങ്ങനെ നിരവധി പേരുകൾ ഉയർന്നു കേൾക്കുന്നുണ്ട്. മുഖ്യമന്ത്രി സ്ഥാനം കൈവിട്ടുപോയതോടെ അധ്യക്ഷസ്ഥാനത്തിനായി കെ.സി. വേണുഗോപാൽ ചരടുവലികൾ ആരംഭിച്ചതായാണ് സൂചന.