തിരുവനന്തപുരം : പത്തനംതിട്ടക്ക് പിന്നാലെ തിരുവനന്തപുരം കലക്ടറേറ്റിലും ബോംബ് ഭീഷണി. ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.
അതേസമയം പരിശോധനയ്ക്കിടെ തേനീച്ചക്കൂടിളകി പൊലീസ് ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും മാധ്യമപ്രവർത്തകർക്കും കുത്തേറ്റു. ബോംബ് ഭീഷണി സന്ദേശം വന്നതിന് പിന്നാലെ പരിശോധനയ്ക്കായി ജീവനക്കാരെ പുറത്തിറക്കിയിരുന്നു. ഈ സമയത്താണ് തേനീച്ച കൂട് ഇളകിയത്. സംഭവത്തിൽ നിരവധി പേർക്ക് പേരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ ഏഴ് പേരെ മെഡിക്കൽ കോളജിലും മറ്റുള്ളവരെ പേരൂർക്കട ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ പത്തനംതിട്ട കലക്ടറേറ്റിന് സമാനരീതിയില്‍ ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഇ-മെയില്‍ വഴിയാണ് ഈ ഭീഷണി സന്ദേശവും ലഭിച്ചത്. അഫ്സല് ഗുരുവിനെ തൂക്കിലേറ്റിയതിലുള്ള പ്രതിഷേധ സൂചകമായാണ് ബോംബ് വെച്ചിരിക്കുന്നത് എന്ന തരത്തിലാണ് ഭീഷണി സന്ദേശം ലഭിച്ചത്.