കൊച്ചി : എറണാകുളം- അങ്കമാലി അതിരൂപത അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റര്‍ ഭരണം അവസാനിപ്പിച്ചു. മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ വികാരിയായി മാര്‍ ജോസഫ് പാംപ്ലാനിയെ നിയമിച്ചു. തലശേരി ആര്‍ച്ച് ബിഷപ്പിന്റെ ചുമതല കൂടാതെയാണ് പുതിയ ചുമതല.
വത്തിക്കാനില്‍നിന്ന് അനുമതി ലഭിച്ചതിന് പിന്നാലെയാണ് തീരുമാനം. ബോസ്കോ പൂത്തൂര്‍ ഒഴിഞ്ഞതില്‍ പ്രതിഷേധിച്ച വിശ്വാസികള്‍ ആഹ്ലാദ പ്രകടനം നടത്തുകയും പളളി മണി മുഴക്കുകയും ചെയ്തു.
ബിഷപ്പ് ബോസ്കോ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റര്‍ സ്ഥാനത്ത് ഒഴിയാന്‍ സന്നദ്ധതി അറിയിച്ചിരുന്നു. പ്രായം കണക്കിലെടുത്താണ് അദ്ദേഹം രാജിസന്നദ്ധത അറിയിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ആവശ്യം സിനഡ് അംഗീകരിച്ചതായാണ് സൂചന. നേരത്തേയും മാര്‍ ബോസ്കോ പുത്തൂര്‍ സിനഡില്‍ രാജിസന്നദ്ധത അറിയിച്ചിരുന്നു.