ന്യൂഡല്‍ഹി : ശബരിമലയിൽ മതിയായ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കേന്ദ്രമന്ത്രിയുടെ കത്ത്. തീർഥാടകർ നേരിടുന്ന ബുദ്ധിമുട്ടിന് പരിഹാരം കാണണമെന്നും ജെ. കിഷൻ റെഡ്ഡി കത്തിൽ പറയുന്നു. കേന്ദ്ര സാംസ്കാരിക വകുപ്പ് മന്ത്രി കിഷൻ റെഡ്ഡിയാണ് കത്ത് നൽകിയത്.
നേരത്തെ തന്നെ ശബരിമല വിഷയത്തിൽ കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള യു.ഡി.എഫ് എം.പിമാർ പാർലമെന്റിൽ നിരധി അടിയന്തര പ്രേമേയ നോട്ടീസ് നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ ഇടപെടൽ. ശബരിമലയിൽ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കണമെന്നും തീർഥാടകർക്ക് കൂടുതൽ സുരക്ഷ ഒരുക്കണമെന്നും കത്തിൽ പറയുന്നു.