


കൊച്ചി : സൈബർ ആക്രമണങ്ങളിൽ പരാതിയുമായി നടി റിനി ആൻ ജോർജ്. രാഹുൽ ഈശ്വറിനും ഷാജൻ സ്കറിയക്കുമെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് പരാതി നൽകിയത്.
രാഹുൽ മാങ്കുട്ടത്തിലിനെതിരെ പരാതി നൽകിയതിന് പിന്നാലെയാണ് തിനിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ വലിയ രീതിയിലുള്ള സൈബർ ആക്രമണമുണ്ടായത്. വീഡിയോകളിലും കമൻ്റുകളിലുമായി അപകീർത്തികരമാം വിധമുള്ള പരാമർശങ്ങളാണ് റിനിക്കെതിരെ ഉയരുന്നത്.
രാഹുൽ ഈശ്വറിൻ്റെയും ഷാജൻ സ്കറിയയുടെയും യൂട്യൂബ് ചാനലുകളുടെ പേരെടുത്ത് പറഞ്ഞാണ് പരാതി. വീഡിയോകളുടെ ലിങ്കും പരാതിക്ക് ഒപ്പം സമർപ്പിച്ചിട്ടുണ്ട്.