തിരുവനന്തപുരം: സിനിമാ സീരിയൽ താരം കനകലത അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിൽ ആയിരുന്നു അന്ത്യം.64 വയസ്സായിരുന്നു. പാർക്കിൻസൺസിനെയും അൾഷിമേഴ്സിനെയും തുടർന്ന് ചികിത്സയിലായിരുന്നു. 300ൽ അധികം സിനിമകളിൽ അഭിനയിച്ചു. നാടകത്തിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. നിരവധി ടെലിവിഷൻ സീരിയലുകളിലും വേഷമിട്ടു.
1980ൽ ഉണർത്ത് പാട്ട് എന്ന സിനിമയിൽ ആദ്യമായി അഭിനയിച്ചെങ്കിലും ചിത്രം റിലീസായില്ല. പിന്നീട് 1982ൽ റിലീസായ ചില്ല് എന്ന മലയാള ചലച്ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് സജീവമായത്. രാജാവിന്റെ മകൻ, അപ്പു, ഇൻസ്പെക്ടർ ബൽറാം, കിരീടം, ആദ്യത്തെ കൺമണി, തച്ചോളി വർഗീസ് ചേകവർ, സ്ഫടികം, മാനത്തെ കൊട്ടാരം, പ്രിയം തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പൂക്കാലമാണ് അവസാനമായി അഭിനയിച്ച ചിത്രം. പ്രമാണി ഇന്ദുലേഖ, സ്വാതി തിരുനാൾ തുടങ്ങിയ നാടകങ്ങളിലും കനകലത അഭിനയിച്ചിട്ടുണ്ട്. ചെറിയവേഷങ്ങളാണെങ്കിലും മലയാളികള്‍ക്ക് മറക്കാനാകാത്ത വേഷങ്ങളില്‍ അഭിനയിച്ചിരുന്നു. നാടകത്തില്‍ നിന്നായിരുന്നു സിനിമാരംഗത്തേക്ക് എത്തിയത്. മുപ്പതിലധികം സീരിയലുകളിലും കനകലത വേഷമിട്ടു. പ്രമാണി ഇന്ദുലേഖ, സ്വാതി തിരുനാള്‍ തുടങ്ങിയ നാടകങ്ങളിലും കനക ലത അഭിനയിച്ചിട്ടുണ്ട്.