തിരുവനന്തപുരം: നടന്മാർ, സംവിധായകർ, നിർമാതാക്കൾ തുടങ്ങി 28 പേർ തന്നോട് ലൈംഗികച്ചുവയോടെ പെരുമാറിയിട്ടുണ്ടെന്ന് നടി ചാർമിള. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ചാർമിള സംവിധായകൻ ഹരിഹരൻ അടക്കമുള്ളവരെക്കുറിച്ച് ഈ വെളിപ്പെടുത്തലുകൾ നടത്തിയത്.
അർജുനൻ പിള്ളയും അഞ്ചു മക്കളും’ എന്ന സിനിമയുടെ നിർമാതാവ് എം. പി. മോഹനനും സുഹൃത്തുക്കളും ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നും നടി പറഞ്ഞു. തന്റെ കുടുംബം ഇടപെട്ടാണ് രക്ഷിച്ചത്. സംവിധായകൻ ഹരിഹരനെതിരെയും നടി ആരോപണം ഉന്നയിച്ചു. താൻ വഴങ്ങുമോയെന്ന് നടൻ വിഷ്ണുവിനോട് ഹരിഹരൻ ചോദിച്ചു. തയ്യാറല്ലെന്ന് പറഞ്ഞതോടെ ‘പരിണയം’ സിനിമയിൽ നിന്ന് ഒഴിവാക്കിയെന്നും ആരോപിച്ചു. എന്നാൽ തൻ്റെ പല സുഹൃത്തുക്കളും പെട്ടുപോയെന്നും ദുരനുഭവമുണ്ടായ ആളുകളുടെ പേരുകൾ പറയുന്നില്ലെന്നും ചാർമിള പറഞ്ഞു.