സോഷ്യല്‍മീഡിയയില്‍ ഏറ്റവും കൂടുതല്‍ ബോഡി ഷേമിംഗ് നേരിടുന്ന നടിമാരിലൊരാളാണ് അന്ന രേഷ്മ രാജന്. പൊതുപരിപാടികള്‍ക്കും ഉദ്ഘാടനങ്ങള്‍ക്കും എത്തുമ്പോഴുള്ള അന്നയുടെ ചിത്രങ്ങളും വീഡിയോകളും വലിയ രീതിയിലുള്ള സൈബര്‍ ആക്രമണത്തിന് ഇരയാകാറുണ്ട്. ഇത്തരം കമന്റുകളോട് പ്രതികരിച്ചിരിക്കുകയാണ് താരം. തനിക്ക് തൈറോയ്ഡ് ആണെന്നും അതുകൊണ്ടാണ് ഇങ്ങനെ തടിച്ചും മെലിഞ്ഞുമൊക്കെ ഇരിക്കുന്നതെന്ന് അന്ന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ വെളിപ്പെടുത്തി.
അന്നയുടെ കുറിപ്പ്
നിങ്ങള്‍ക്ക് എന്നെയോ ഞാന്‍ പോസ്റ്റ് ചെയ്യുന്ന വീഡിയോകളോ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ അത് പറയാം. പക്ഷെ ഇത് പോലെയുള്ള കമന്റ് ഇടുന്നതും ആ കമന്റിന് പലരും ലൈക്ക് ചെയ്യുന്നത് കാണുന്നതും വളരെ വേദനാജനകമാണ്. ആ നൃത്ത വീഡിയോയില്‍ എന്റെ ചലനങ്ങള്‍ക്ക് തടസമാകുന്ന നിരവധി കാര്യങ്ങളുണ്ടായിരുന്നു. ഞാന്‍ ഓട്ടോ ഇമ്മ്യൂണ്‍ തൈറോയ്ഡ് രോഗത്തിനെതിരെ പോരാടുന്ന ഒരു വ്യക്തിയാണ്.
ചിലപ്പോള്‍ എന്റെ ശരീരത്തിന് വീക്കം അനുഭവപ്പെടും അടുത്ത ദിവസം വളരെ മെലിയും ചിലപ്പോള്‍ മുഖം വീര്‍ക്കുകയും എന്റെ സന്ധികളില്‍ നീര്‍വീക്കവും വേദനയും ഉണ്ടാവുകയും ചെയ്യും. അങ്ങനെ നിരവധി രോഗലക്ഷണങ്ങള്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. രണ്ട് വര്‍ഷമായി ഞാന്‍ ഇത്തരത്തില്‍ ബുദ്ധിമുട്ടുകയാണ്. എങ്കിലും എന്റെ കഴിവിന്റെ പരമാവധി കാര്യങ്ങള്‍ ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ഒന്നും ചെയ്യാതെ വീട്ടില്‍ ഇരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല കാരണം ഈ ലോകം എന്റേത് കൂടിയാണ്. നിങ്ങള്‍ക്ക് . ഇത്തരത്തിലുള്ള കമന്റുമായി ദയവായി വരാതിരിക്കുക. എന്റെ ആരോഗ്യത്തെ കുറിച്ച് ആശങ്കാകുലരായ എല്ലാവര്ക്കും, പ്രത്യേക കരുതലുള്ള അഭിപ്രായങ്ങള്‍ക്കും വളരെ നന്ദി.
എന്റെ വസ്ത്രധാരണം കാരണം എന്റെ നൃത്തച്ചുവടുകളില്‍ പരിമിതി ഉണ്ടായിരുന്നുവെന്നു മാത്രമല്ല വളരെ ചൂടുള്ള കാലാവസ്ഥയായിരുന്നു. ഞാനൊരു പ്രൊഫഷണല്‍ ഡാന്‍സറല്ല, എന്നാല്‍ നൃത്തത്തിനോട് ഇഷ്ടമുണ്ട്. പക്ഷേ പരിമിതികള്ക്കിടയില് നിന്നു ശ്രമിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഒരു തടസ്സവുമില്ലാതെ നൃത്തം ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ അവസ്ഥ മനസിലാക്കി പിന്തുണക്കുന്നത് തുടരുമല്ലോ. ഉറപ്പായും അടുത്ത തവണ നിങ്ങളെ നിരാശപ്പെടുത്തില്ല.
പ്രകാശ് ജാവേദ്കര്‍ക്കും ശോഭാ സുരേന്ദ്രനുമെതിരെ ബിജെപി നേതൃത്വത്തില്‍ കടുത്ത അതൃപ്തി
May 1, 2024ലാവ്ലിന് കേസ് ഇന്ന് സുപ്രീംകോടതിയില്‍; അന്തിമ വാദം കേൾക്കും
May 1, 2024സോഷ്യല്‍മീഡിയയില്‍ ഏറ്റവും കൂടുതല്‍ ബോഡി ഷേമിംഗ് നേരിടുന്ന നടിമാരിലൊരാളാണ് അന്ന രേഷ്മ രാജന്. പൊതുപരിപാടികള്‍ക്കും ഉദ്ഘാടനങ്ങള്‍ക്കും എത്തുമ്പോഴുള്ള അന്നയുടെ ചിത്രങ്ങളും വീഡിയോകളും വലിയ രീതിയിലുള്ള സൈബര്‍ ആക്രമണത്തിന് ഇരയാകാറുണ്ട്. ഇത്തരം കമന്റുകളോട് പ്രതികരിച്ചിരിക്കുകയാണ് താരം. തനിക്ക് തൈറോയ്ഡ് ആണെന്നും അതുകൊണ്ടാണ് ഇങ്ങനെ തടിച്ചും മെലിഞ്ഞുമൊക്കെ ഇരിക്കുന്നതെന്ന് അന്ന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ വെളിപ്പെടുത്തി.
അന്നയുടെ കുറിപ്പ്
നിങ്ങള്‍ക്ക് എന്നെയോ ഞാന്‍ പോസ്റ്റ് ചെയ്യുന്ന വീഡിയോകളോ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ അത് പറയാം. പക്ഷെ ഇത് പോലെയുള്ള കമന്റ് ഇടുന്നതും ആ കമന്റിന് പലരും ലൈക്ക് ചെയ്യുന്നത് കാണുന്നതും വളരെ വേദനാജനകമാണ്. ആ നൃത്ത വീഡിയോയില്‍ എന്റെ ചലനങ്ങള്‍ക്ക് തടസമാകുന്ന നിരവധി കാര്യങ്ങളുണ്ടായിരുന്നു. ഞാന്‍ ഓട്ടോ ഇമ്മ്യൂണ്‍ തൈറോയ്ഡ് രോഗത്തിനെതിരെ പോരാടുന്ന ഒരു വ്യക്തിയാണ്.
ചിലപ്പോള്‍ എന്റെ ശരീരത്തിന് വീക്കം അനുഭവപ്പെടും അടുത്ത ദിവസം വളരെ മെലിയും ചിലപ്പോള്‍ മുഖം വീര്‍ക്കുകയും എന്റെ സന്ധികളില്‍ നീര്‍വീക്കവും വേദനയും ഉണ്ടാവുകയും ചെയ്യും. അങ്ങനെ നിരവധി രോഗലക്ഷണങ്ങള്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. രണ്ട് വര്‍ഷമായി ഞാന്‍ ഇത്തരത്തില്‍ ബുദ്ധിമുട്ടുകയാണ്. എങ്കിലും എന്റെ കഴിവിന്റെ പരമാവധി കാര്യങ്ങള്‍ ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ഒന്നും ചെയ്യാതെ വീട്ടില്‍ ഇരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല കാരണം ഈ ലോകം എന്റേത് കൂടിയാണ്. നിങ്ങള്‍ക്ക് . ഇത്തരത്തിലുള്ള കമന്റുമായി ദയവായി വരാതിരിക്കുക. എന്റെ ആരോഗ്യത്തെ കുറിച്ച് ആശങ്കാകുലരായ എല്ലാവര്ക്കും, പ്രത്യേക കരുതലുള്ള അഭിപ്രായങ്ങള്‍ക്കും വളരെ നന്ദി.
എന്റെ വസ്ത്രധാരണം കാരണം എന്റെ നൃത്തച്ചുവടുകളില്‍ പരിമിതി ഉണ്ടായിരുന്നുവെന്നു മാത്രമല്ല വളരെ ചൂടുള്ള കാലാവസ്ഥയായിരുന്നു. ഞാനൊരു പ്രൊഫഷണല്‍ ഡാന്‍സറല്ല, എന്നാല്‍ നൃത്തത്തിനോട് ഇഷ്ടമുണ്ട്. പക്ഷേ പരിമിതികള്ക്കിടയില് നിന്നു ശ്രമിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഒരു തടസ്സവുമില്ലാതെ നൃത്തം ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ അവസ്ഥ മനസിലാക്കി പിന്തുണക്കുന്നത് തുടരുമല്ലോ. ഉറപ്പായും അടുത്ത തവണ നിങ്ങളെ നിരാശപ്പെടുത്തില്ല.
Related posts
സ്ത്രീയെ കന്യകാത്വ പരിശോധനയ്ക്ക് നിര്‍ബന്ധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനം : ഛത്തീസ്ഗഡ് ഹൈക്കോടതി
Read more
ജര്‍മന്‍ സ്റ്റാര്‍ട്ടപ്പായ ഇസാര്‍ എയ്റോസ്പേസ് വിക്ഷേപിച്ച റോക്കറ്റ് 40 സെക്കന്‍ഡിനുള്ളില്‍ തകര്‍ന്നുവീണു
Read more
ഛത്തീസ്ഗഡില്‍ 50 മാവോയിസ്റ്റുകളുടെ സുരക്ഷാ സേനയ്ക്ക് മുന്‍പാകെ കീഴടങ്ങി
Read more
യാക്കോബായ സഭയുടെ അധ്യക്ഷനായി ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ സ്ഥാനമേറ്റു
Read more