കൊച്ചി: നടന് വിനായകന് അറസ്റ്റില്‍. പൊലീസ് സ്റ്റേഷനില്‍ ബഹളം വച്ചതിനു കൊച്ചി നോര്‍ത്ത് പൊലീസാണ് വിനായകനെ അറസ്റ്റ് ചെയ്തത്. പൊലീസ് സ്റ്റേഷനിൽ മദ്യപിച്ചെത്തി നടൻ ബഹളം ഉണ്ടാക്കുകയായിരുന്നുവെന്നും ഇതേതുടര്‍ന്നാണ് വിനായകനെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് പറഞ്ഞു.
പൊലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം തടസപ്പെടുത്തിയെന്നാണ് വിനായകനെതിരെ കേസെടുത്തിരിക്കുന്നത്. കേസെടുത്തശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.അറസ്റ്റിന് ശേഷം വിനായകനെ എറണാകുളം ജനറൽ ആശുപത്രിയിൽ പരിശോധനയ്ക്കായി എത്തിച്ചു. ഇന്ന് വൈകുന്നേരം ഫ്ളാറ്റിൽ ബഹളമുണ്ടാക്കിയ സംഭവത്തിൽ നടനെ പൊലീസ് വിളിച്ചുവരുത്തിയിരുന്നു. ഫ്ളാറ്റിൽ എത്തിയ പൊലീസുകാർക്കുനേരെയും വിനായകൻ അസഭ്യവർഷം നടത്തിയെന്നും സൂചനയുണ്ട്.