ചെന്നൈ : നടനും ഡിഎംഡികെ നേതാവുമായ വിജയകാന്ത് ഗുരുതരാവസ്ഥയിൽ. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്നു ചെന്നൈയിലെ മിയോട്ട് ആശുപത്രിയിൽ നിലവിൽ ചികിത്സയിലാണ് അദ്ദേഹം.
മിയോട്ട് ആശുപത്രി ഇന്ന് വിജയകാന്തിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ഒരു മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കി. അതിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
വിജയകാന്തിന് ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ തുടരുകയാണെന്നും എന്നാൽ ആരോഗ്യനില മെച്ചപ്പെടുന്ന ലക്ഷണങ്ങൾ ഉണ്ടെന്നും മെഡിക്കൽ ബുള്ളറ്റിൽ പറയുന്നു. അദ്ദേഹം ഉടൻ തന്നെ സുഖം പ്രാപിക്കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
നവംബർ 18-നാണ് വിജയകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ ഏതാനും വർഷങ്ങളായി സജീവ രാഷ്ട്രീയത്തിൽ നിന്നും സിനിമയിൽ നിന്നും അകന്നു നിൽക്കുകയാണ് വിജയകാന്ത്.