തിരുവനന്തപുരം: നടൻ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ വിവാഹിതയാകുന്നു. ബിസിനസുകാരനായ ശ്രേയസ്സ് മോഹനാണ് വരൻ. ഇരുവരുടെയും വിവാഹ നിശ്ചയം തിരുവനന്തപുരത്തെ വീട്ടിൽ വെച്ച് നടന്നു. മാവേലിക്കര സ്വദേശികളായ മോഹനന്റെയും ശ്രീദേവിയുടെയും മകനാണ് ശ്രേയസ്സ്. വിവാഹം 2024 ജനുവരി 17ന് ഗുരുവായൂരിൽ വെച്ച് നടക്കുമെന്നാണ് വിവരം. റിസപ്ഷൻ 20ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് നിശ്ചയിച്ചിരിക്കുന്നത്.
സുരേഷ് ഗോപി-രാധിക ദമ്പതികളുടെ മൂത്ത മകളാണ് ഭാഗ്യ. ഗായിക കൂടിയായ ഭാഗ്യ സുരേഷ് അടുത്തിടെ യുണിവേഴ്സിറ്റ് ഓഫ് ബ്രിട്ടീഷ് കൊളംബിയയിൽ നിന്ന് ബിരുദം പൂർത്തിയാക്കിയിരുന്നു.പരേതയായ ലക്ഷ്മി സുരേഷ്, നടൻ ഗോകുൽ സുരേഷ്, ഭവ്നി സുരേഷ്, മാധവ് സുരേഷ് എന്നിവരാണ് മറ്റ് മക്കൾ. സിനിമയിൽ സജീവമായ ഗോകുൽ സുരേഷിന് പുറമേ മാധവും കുമ്മാട്ടികളി എന്ന ചിത്രത്തിലൂടെ അരങ്ങേറിയിരുന്നു.