ആർ.ആർ.ആർ , മഗധീര സിനിമകളിലൂടെ മലയാളികളുടെയും മനംകവർന്ന നടന് രാംചരണ്‍ തേജയ്ക്കും ഉപാസന കാമിനേനി കോനിഡെലയ്ക്കും പെണ്‍കുഞ്ഞ് പിറന്നു. ഹൈദരാദാബിലെ അപ്പോളോ ആശുപത്രിയിലാണ് ഉപാസന പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. പതിനൊന്നാം വിവാഹവാര്ഷികത്തിലാണ് രാംചരണിന്റെ ജീവിതത്തിലേക്ക് കുഞ്ഞതിഥിയെത്തുന്നത്.
അപ്പോളോ ആശുപത്രി ശൃംഖലയുടെ ചെയര്മാന് പ്രതാപ് റെഡ്ഡിയുടെ ചെറുമകളുമാണ് ഉപാസന കാമിനേനി. 2012 ജൂണ്‍ 14നായിരുന്നു രാംചരണിന്റേയും ഉപാസനയുടേയും വിവാഹം. അപ്പോളോ ആശുപത്രിയുടെ നിലവിലെ വൈസ് ചെയര്‍പേഴ്സണ്‍ കൂടിയാണ് ഉപാസന. അച്ഛനാകാന്‍ പോകുന്ന വിവരം രാംചരണ്‍ നേരത്തേ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു.