കൊച്ചി: നടന് പൃഥ്വിരാജിന്റെ പനങ്ങാടുള്ള ആളൊഴിഞ്ഞ വീട്ടില്‍ ആക്രമണം നടത്തിയ സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരെ പനങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ലഹരിക്ക് അടിമകളാണെന്ന് പൊലീസ് പറഞ്ഞു. രണ്ടാഴ്ച മുമ്പായിരുന്നു സംഭവം. പൃഥ്വിരാജിന്റെ ഉടമസ്ഥതയില്‍ പനങ്ങാട് 40 സെന്റ് ഭൂമിയിലുള്ള ആള് താമസമില്ലാത്ത വീടാണ് ഇവര്‍ അടിച്ചു തകര്‍ത്തത്. വീട്ടിലുണ്ടായിരുന്ന വിലപിടിപ്പുള്ള ഗൃഹോപകരണങ്ങളും ഇവര്‍ തകര്‍ത്തു.