ഇടുക്കി∙ പ്രശസ്ത നടൻ പൂജപ്പുര രവി മറയൂരിൽ അന്തരിച്ചു. 86 വയസ്സായിരുന്നു. നാലായിരത്തോളം നാടകങ്ങളിലും എണ്ണൂറോളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഭാര്യ തങ്കമ്മ ആറുവര്‍ഷം മുമ്പ് യാത്രയായി. . അദ്ദേഹത്തിന് യാത്രാ മംഗളങ്ങൾ നേരാൻ ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനും സുഹൃത്തുമായ പ്രേം കുമാർ വീട്ടിലെത്തി. സിനിമയില്‍ രവിയെ ശ്രദ്ധേയനാക്കിയത് അമ്മിണി അമ്മാവൻ എന്ന ചിത്രത്തിലെ വേഷമാണ്. 2016ൽ ഗപ്പി എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്.