പോണ്ടിച്ചേരി : സിനിമ ഷൂട്ടിങ്ങിനിടെ നടൻ ജോജു ജോർജിന് പരിക്ക്. കമൽഹാസനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യുന്ന തഗ് ലൈഫിന്റെ ഷൂട്ടിങ്ങിനിടെയാണ് അപകടമുണ്ടായത്. ഹെലികോപ്റ്ററിൽ നിന്ന് ചാടുന്നതിനിടെ വീണ് പരിക്കേൽക്കുകയായിരുന്നു.
ഇടതു കാൽപ്പാദത്തിന്റെ എല്ലിന് പൊട്ടലുണ്ട്. പോണ്ടിച്ചേരിയിൽ വച്ചായിരുന്നു ഷൂട്ടിങ്. പരിക്കേറ്റതിനെ തുടർന്ന് രാത്രിയിൽ തന്നെ താരം കൊച്ചിയിലേക്ക് തിരിച്ചെത്തി. അപകടസമയത്ത് നടൻ കമൽഹാസനും നസീറും ജോജുവിനൊപ്പമുണ്ടായിരുന്നു. ഇരുവർക്കുമൊപ്പം പറന്നിറങ്ങിയ ഹെലികോപ്റ്ററിൽ നിന്ന് ജോജു ചാടിയപ്പോഴാണ് അപകടമുണ്ടായത്.