ചെകുത്താൻ എന്ന പേരിൽ യൂട്യൂബിൽ വിഡിയോ ചെയ്യാറുള്ള അജു അലക്സിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി നടൻ ബാല. നടൻ വീട്ടിൽ കയറി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന് പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് ബാലയുടെ പ്രതികരണം. ഒപ്പം അജു അലക്സിന്റെ ഫ്ലാറ്റിൽ നിന്നുള്ള വിഡിയോയും നടൻ പങ്കുവെച്ചിട്ടുണ്ട്.
ഇങ്ങനെയൊക്കെ പറയുമെന്ന് അറിയാവുന്നതുകൊണ്ട് ഫ്ലാറ്റിൽ നടന്നതെല്ലാം വിഡിയോ എടുത്തിട്ടുണ്ടെന്നാണ് ബാല പറയുന്നത്. മനുഷ്യന്മാർ ഇവിടെയുണ്ടെങ്കിൽ നിന്റെ അസുഖം എന്താണെന്ന് അവർക്ക് മനസിലാവും. ഇപ്പോഴും ഞാൻ നിങ്ങളോട് പറയുന്നത്. ദയവു ചെയ്ത് ചെറിയ കുട്ടികള്‍ക്ക് വേണ്ടി നിങ്ങളുടെ നാവ് കുറച്ച് അടക്കി വെക്കണം. ഇത് നിനക്ക് തരുന്ന മുന്നറിയിപ്പ് അല്ല എന്റെ തീരുമാനമാണ്’- ബാല വിഡിയോയില്‍ പറയുന്നു.
വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ നടൻ ബാലക്കെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തിട്ടുണ്ട്. അജുവിന്റെ സുഹൃത്ത് മുഹമ്മദ് അബ്ദുൽഖാദറാണ് പരാതി നൽകിയിരിക്കുന്നത്. ബാലക്കെതിരെ അജു വിഡിയോ ചെയ്തതിന്റെ വിരോധത്തിലാണ് ഭീഷണി എന്നാണ് എഫ്.ഐ.ആർ.