കോട്ടയം : തനിക്കെതിരെ നടന്ന സൈബര്‍ ആക്രമണങ്ങളുടെ പേരില്‍ നിയമ നടപടിക്കില്ലെന്ന് ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍.
ഒളിവിലും മറവിലും നിന്നു സംസാരിക്കുന്നവരോട് എങ്ങനെയാണ് നിയമ നടപടിയെടുക്കുക? നിങ്ങള്‍ ഒരു മൈക്കിനു മുന്നില്‍ വന്നുനിന്നു സംസാരിക്കൂ. ഒരാളെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നതിനു നില്‍ക്കാത്തയാളാണ് ഉമ്മന്‍ ചാണ്ടി എന്ന രാഷ്ട്രീയക്കാരന് – അച്ചു ഉമ്മന്‍ പറഞ്ഞു. യാതൊരു രീതിയിലും സത്യമല്ലാത്ത കാര്യങ്ങള്‍ ചര്‍ച്ചയില്‍ വരണം. ഞങ്ങള്‍ അതിനു മറുപടി പറഞ്ഞുകൊണ്ടേയിരിക്കണം. ആ ട്രാപ്പില്‍ വീഴാനില്ലെന്നും അച്ചു ഉമ്മന്‍ പറഞ്ഞു.