പാലക്കാട് : കൊഴിഞ്ഞാമ്പാറയിൽ നാല് വയസ്സുകാരനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ പിതൃ സഹോദരൻറെ ഭാര്യ അറസ്റ്റിൽ. വണ്ണാമട തുളസി നഗർ സ്വദേശി ദീപ്തി ദാസാണ് അറസ്റ്റിലായത്. കൊലപാതകത്തിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊഴിഞ്ഞാമ്പാറ പോലീസാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.