തിരുവനന്തപുരം: എ ബി വി പി നടത്തിയ സെക്രട്ടേറിയേറ്റ് മാർച്ചിൽ സംഘർഷം. മാർച്ചിന് നേരെ പൊലീസ് രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു. പൊലീസ് ലാത്തിവീശിയെങ്കിലും പ്രവർത്തകർ ഒഴിഞ്ഞ് പോകാൻ തയ്യാറായില്ല. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെയാണ് പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റവും സംഘർഷവും രൂക്ഷമായത്.
വനിതാ പ്രവർത്തകരും മാർച്ചിന്റെ ഭാഗമായിരുന്നു . മാർച്ചിന്റെ മുൻനിരയിൽ ഉണ്ടായിരുന്ന പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. എബിവിപി പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും നടന്നു. പൊലീസ് സ്ത്രീകളെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും പ്രവർത്തകർ ആരോപിക്കുന്നു. സംഭവത്തെ തുടർന്ന് എം ജി റോഡിൽ ഗതാഗതം സ്തംഭിച്ചു. മുൻ എസ് എഫ് ഐ നേതാവ് കെ വിദ്യയുടെ വ്യാജ രേഖ വിഷയത്തിലാണ് എബിവിപി സെക്രട്ടേറിയേറ്റിലേയ്ക്ക് മാർച്ച് നടത്തിയത്. വിദ്യയെ അറസ്റ്റ് ചെയ്യാണമെന്നാണ് ആവശ്യം.