ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ചുള്ള ആം ആദ്മി പാർട്ടിയുടെ ധർണ ഇന്ന്. രാവിലെ 11 മണി മുതൽ ഡൽഹി ജന്തർ മന്തറിലാണ് ധർണ. ആം ആദ്മിയുടെ മന്ത്രിമാർ, എം.എൽ.എമാർ,കൗൺസിലർമാർ നേതാക്കൾ ഉൾപ്പെടെ നിരവധിപ്പേർ പങ്കെടുക്കും. കെജ്രിവാളിന്റെ അറസ്റ്റിൽ വിവിധ പ്രതിഷേധ പരിപാടികൾ തുടരാനാണ് പാർട്ടി തീരുമാനം. കോടതി ഈ മാസം 15 വരെ റിമാൻറ് ചെയ്ത കെജ്രിവാൾ തിഹാർ ജയിലിലാണ് കഴിയുന്നത്.